ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനായി 2.5 ലക്ഷം ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) ഓരോ കമ്പനികളില്‍ നിന്നും ഫേസ്ബുക്ക് ഈടാക്കിയിരുന്നുവെന്നും പദ്ധതിയെക്കുറിച്ച് 2012ല്‍ ഫെയ്‌സ്ബുക്ക് ചര്‍ച്ചനടത്തിയിരുന്നുവെന്നും യു.എസ്. മാധ്യമങ്ങളായ ആര്‍സ് ടെക്‌നിക്ക, വാള്‍ സ്ട്രീറ്റ് ജേണല്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വേര്‍ ഡെവലപ്പര്‍ കമ്പനിയായ സിക്‌സ് 4 ത്രീയും ഫെയ്‌സ്ബുക്കുമായുള്ള കേസുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഉപയോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പണം കൂടുതല്‍ നല്‍കാന്‍ ചില കമ്പനികളെ ഫേയ്‌സ്ബുക്ക് ജീവനക്കാര്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, 2014 ഏപ്രിലില്‍ ഫെയ്‌സ്ബുക്ക് നയം തിരുത്തി.