ന്യൂഡല്‍ഹി: ലോകത്തെല്ലായിടത്തും വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഫേസ്ബുക്ക്. വ്യാജ അക്കൗണ്ട് ആണെന്ന് കണ്ടെത്തിയാല്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുകയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും.
ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യും. ആക്ടിവിറ്റി പാറ്റേണ്‍ നോക്കിയാണ് അക്കൗണ്ട് ഫേക്ക് ആണോ എന്ന് പരിശോധിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ഫ്രാന്‍സില്‍ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെ ഇല്ലാതായത് 30,000 അക്കൗണ്ടുകളോളമാണ്.