ക്ലബ് ഹൗസിന് പുതിയ എതിരാളി കൂടി. ക്ലബ് ഹൗസിന്റെ പോഡ്കാസ്റ്റ്/ഓഡിയോ റൂം സൗകര്യം ഉടന്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഓഡിയോ റൂം പരീക്ഷണം എന്നോണം സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ഓഡിയോ റൂമിന്റെ ബീറ്റ ടെസ്റ്റില്‍ സംവദിച്ചിരുന്നു. ഫേസ്ബുക്ക് ഗെയിമിങ് എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
ക്ലബ്ഹൗസിനോട് ഏറെക്കുറേ സമാനമാണ് ഫേസ്ബുക്ക് ഓഡിയോ റൂം. ചര്‍ച്ചയുടെ നടത്തിപ്പുകാര്‍ ഓഡിയോ റൂമിന്റെ ഏറ്റവും മുകളിലെ വരിയില്‍ ‘ഹോസ്റ്റ്’ എന്ന വിശേഷണത്തോടെ ഉണ്ടാവും. സ്പീക്കേഴ്‌സിനു താഴെ ഫോളോവേഴ്‌സും അതിനു താഴെ മറ്റുള്ളവരും എന്ന നിലയിലാണ് ഓഡിയോ റൂം ലിസ്റ്റ് ചെയ്യുക. ഇംഗീഷ് ചര്‍ച്ചകള്‍ക്ക് ഓട്ടോ ജെനറേറ്റഡ് സബ്ടൈറ്റിലുകള്‍ ഉണ്ടാവും. നിലവില്‍ ബീറ്റ വേര്‍ഷന്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഉടന്‍ തന്നെ ബേസിക്ക് വേര്‍ഷന്‍ എല്ലാവര്‍ക്കും ലഭ്യമാകും.
അതേസമയം, ഫേസ്ബുക്ക് പോഡ്കാസ്റ്റ് സൗകര്യവും ആരംഭിക്കുകയാണ്. ഫേസ്ബുക്ക് ആപ്പില്‍ നിന്ന് തന്നെ പോഡ്കാസ്റ്റുകള്‍ കേള്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. പുതിയ പോഡ്കാസ്റ്റുകള്‍ പബ്ലിഷ് ആവുമ്പോള്‍ പേജിന്റെ ഫോളോവേഴ്‌സിന് നോട്ടിഫിക്കേഷന്‍ ലഭിക്കും.