അടിമുടി മാറ്റവുമായി ഫേസ്ബുക്ക്; അപ്‌ഡേഷൻ അടുത്ത ആഴ്ച

ന്യൂയോര്‍ക്ക്: ഉപയോക്താക്കളെ അടിമുടി ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റ. ഫേസ്ബുക്കില്‍ പുതിയ അപ്ഡേറ്റുകളുമായി എത്തിയിരിക്കുകയയാണ് മെറ്റ. ഇത്തവണ ഫേസ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ ആളുകള്‍ ഉള്ളടക്കം തിരയുന്ന രീതിയാണ് മാറ്റുന്നത്. തങ്ങളുടെ പ്രധാന എതിരാളികളിലൊരാളായ ടിക്ക് ടോക്കിനെയാണ് ഇക്കുറി ഫേസ്ബുക്ക് അനുകരിക്കുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഫേ‌സ്ബുക്ക് ആപ്പില്‍ ഫീഡ്സ് എന്ന പേരില്‍ പുതിയ ടാബ് ഉണ്ടാകും. പേജുകള്‍, ഗ്രൂപ്പുകള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള ഫീഡുകള്‍ ഇതിലുണ്ടാകും. ഇവയെല്ലാം കൂട്ടിയിണക്കിയുള്ള ഓള്‍ സെക്ഷനും ഇതിലുണ്ടാവും.

പുതിയ അപ്ഡേഷന്‍ വരുന്നതോടെ ഉപയോക്താവിന് താല്‍പര്യമുള്ള സുഹൃത്തുക്കളേയും പേജുകളും ഗ്രൂപ്പുകളും മാത്രം ഉള്‍പ്പെടുത്തി ഫേവറൈറ്റ് ലിസ്റ്റ് തയ്യാറാക്കാനാകും. ടിക്ക്ടോക്കിലെ ‘ഫോര്‍ യൂ’ വിഭാഗത്തെ നോക്കിയാണ് പുതിയ അപ്ഡേഷനെന്നും പറയപ്പെടുന്നു. ഈ ഓപ്ഷനിലൂടെ ഉപയോക്താക്കള്‍ക്ക് ജനപ്രിയ ഉള്ളടക്കങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയും. മെഷീന്‍ ലേണിങും, അല്‍ഗൊരിതവും ഉപയോഗിച്ചാണ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. ഫേബുക്ക് ആപ്പിലെ പുതിയ അപ്‌ഡേറ്റ് അടുത്തയാഴ്ച തന്നെ ആഗോള തലത്തില്‍ ലഭ്യമാക്കും.

Top