ആലപ്പുഴ: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും അധിക്ഷേപിച്ച് പൊലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആലപ്പുഴ എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ രാജഗോപാല്‍ അരുണിമയാണ് വകുപ്പു മന്ത്രിയെയും പൊലീസ് മേധാവിയെയും അധിക്ഷേപ വര്‍ഷങ്ങളുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
സര്‍ക്കാരിനു വേണ്ടി ജോലി ചെയ്ത എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത മുഖ്യമന്ത്രിക്ക് നട്ടെല്ലില്ലെന്നു ഇയാള്‍ പോസ്റ്റില്‍ ആക്ഷേപിക്കുന്നു.
മാധ്യമങ്ങള്‍ക്കും പോസ്റ്റില്‍ വിമര്‍ശനമുണ്ട്. മാധ്യമപ്രവര്‍ത്തകരെ നായിന്റെമക്കള്‍ എന്നാണ് പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്.
പത്രക്കാര്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കുകയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്.
ഇപ്പോള്‍ അവര്‍ക്ക് ആരുടെയും സ്വകാര്യതയില്‍ കടന്നു ചെല്ലാനുള്ള അവകാശമായതിനെ കാണുന്നുവെന്നും ഇയാള്‍ പോസ്റ്റില്‍ വിമര്‍ശിക്കുന്നു.