ഉപഭോക്താക്കളെ നിരാശയിലാഴ്ത്തി ഫെയ്‌സ്ബുക്കിന്റെ ചോദ്യം

Facebook

ഫെയ്‌സ്ബുക്ക് ഇല്ലാതെ ഒരു ദിവസംപോലും തള്ളിനീക്കാന്‍ കഴിയാത്തവരാണ് ഭൂരിഭാഗം പേരും. രാവിലെ എഴുന്നേല്‍ക്കുന്നതും രാത്രി കിടക്കുന്നതും ഫെയ്‌സ്ബുക്കിനോട് വിടപറഞ്ഞാണ്.

എന്നാല്‍ ഫെയ്‌സ്ബുക്കിന് ഇപ്പോള്‍ അറിയേണ്ടത് ഉപഭോക്താക്കള്‍ രാത്രി ഉറങ്ങുന്നത് ആരുടെയെല്ലാം കൂടെയാണ് എന്നതാണ്. ഇത്തരം ചോദ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ഉയര്‍ന്നതോടെ ഇതിനെതിരെ ആരോപണങ്ങളുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഉറങ്ങുമ്പോള്‍ ഒപ്പമുണ്ടാകണമെന്നാഗ്രഹിക്കുന്ന ഏറ്റവും ഇഷ്ട വസ്തുവിനെകുറിച്ച് പങ്കുവയ്ക്കുമെന്നു കരുതിയാണ് ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ചോദ്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നാണ് വിമര്‍ശനങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പ്രതികരിച്ചത്.

ഉറങ്ങുമ്പോള്‍ കൂടെയുണ്ടാകുന്നതെന്ത് എന്നതിന് ടെഡ്ഡിബിയറിനെപോലെയുള്ളവയെയാണ് ഉദ്ദേശിച്ചതെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഇതേകുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഫെയ്‌സ്ബുക്ക് ചോദ്യം പിന്‍വലിച്ചു. സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് ഡിസംബര്‍ മുതല്‍ ഫെയ്‌സ്ബുക്ക് ‘ഡിഡ് യൂ നോ’ എന്ന പുതിയ സവിശേഷത ആരംഭിച്ചത്.

Top