ജാഗ്വര്‍ പ്രീമിയം സെഡാന്‍ മോഡലായ എക്‌സ്.സി.യുടെ പുതിയ പതിപ്പ് ഇന്ത്യയിലെത്തുന്നു. ഡിസംബര്‍ നാലിനാണ് വാഹനം ഇന്ത്യയിൽ എത്തുക. പുതിയ മാറ്റങ്ങളുമായാണ് ജാഗ്വർ എത്തുന്നത്.
ജാഗ്വറിന്റെ ഗ്രില്ലും ഹെഡ്ലാമ്പുകളും പുതിയതാണ്. ജെ ബ്ലേഡ് എല്‍.ഇ.ഡി. ഡേടൈം റണ്ണിങ് ലൈറ്റുകളുമാണ് പുതിയ പതിപ്പിന് നൽകിയത്. അതോടൊപ്പം തന്നെ ബമ്പറിലെ എയര്‍ ഇന്‍ടേക്കുകളുടെ വലിപ്പം കൂടിയിട്ടുണ്ട്. പിന്‍ ബമ്പറില്‍ കറുപ്പുനിറമാണ് നൽകിയിരിക്കുന്നത്. അലോയ് വീല്‍ ഡിസൈനും നവീകരിച്ചിട്ടുണ്ട്.
പുഷ്പുള്‍ നോബുകളുള്ള ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം പുതുമയാണ്. എഫ് ടൈപ്പ്, ഇ പേസ് എന്നിവയില്‍ നിന്നുള്ള പിസ്റ്റള്‍ ഗ്രിപ്പ് ഗിയര്‍ സെലക്ടറുമായാണ് കാബിന്‍ വരുന്നത്. 2.0 ലിറ്റര്‍ ഇന്‍ജെനിയം പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ എന്നിവ 247, 296 ബി.എച്ച്.പി. കരുത്തുമാണ് നല്‍കുന്നത്. എല്ലാ എന്‍ജിനുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണുള്ളത്.