ജിഎസ്ടി ; ചെറുകിട കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ധാക്കാന്‍ സൗകര്യം

തിരുവനന്തപുരം: ജിഎസ്ടി റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കുന്നു.

താല്‍ക്കാലികമായി വാറ്റില്‍ നിന്നു ജിഎസ്ടിയിലേക്കു മാറിയവര്‍ക്കാണ് ഇത്തരത്തില്‍ സൗകര്യം ഒരുക്കുന്നത്.

വാറ്റില്‍ റജിസ്‌ട്രേഷന്‍ എടുക്കാനുള്ള വിറ്റുവരവു പരിധി 10 ലക്ഷമായിരുന്നതു ജിഎസ്ടിയില്‍ 20 ലക്ഷമാക്കിയതോടെയാണു ചെറുകിട കച്ചവടക്കാര്‍ക്കു റജിസ്‌ട്രേഷന്‍ റദ്ദാക്കേണ്ടി വരുന്നത്.

അതേ സമയം റജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കി ജിഎസ്ടി പോര്‍ട്ടലിലെ ആര്‍ഇജി ഫോം 29നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

കോംപോസിഷന്‍ സൗകര്യം ഉപയോഗിച്ചു നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്ന വ്യാപാരികള്‍ ജിഎസ്ടി സിഎംപി–2 ഫോമിലും സ്റ്റോക്ക് വെളിപ്പെടുത്താന്‍ ജിഎസ്ടി സിഎംപി–3 ഫോമിലും അപേക്ഷ നല്‍കണം.

ജിഎസ്ടിആര്‍ 2 തയ്യാറാക്കാനുള്ള ഓഫ്‌ലൈന്‍ ടൂളിന്റെ പുതിയ പതിപ്പും പോര്‍ട്ടലില്‍ ലഭ്യമാണ്..

Top