ഹൈദരാബാദ്: തമിഴ് സിനിമാ മേഖലയിലെ പീഡന കഥകള്‍ തുറന്നു പറഞ്ഞ ശ്രീ റെഡ്ഡിക്ക് നടന്‍ വിശാലിന്റെ ഭീഷണി. നടന്‍ ശ്രീകാന്ത്, സംവിധായകന്‍ എ.ആര്‍ മുരുകദോസ്, രാഘവ ലോറന്‍സ് എന്നിവര്‍ക്കെതിരെയാണ് ശ്രീ റെഡ്ഡി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ നടന്‍ വിശാലില്‍ നിന്ന് ഭീഷണി നേരിടുണ്ടെന്നും തമിഴ് സിനിമയിലെ ഇരുണ്ടവശങ്ങള്‍ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും ശ്രീ റെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചു.
തെലുങ്ക് സിനിമാ പ്രവര്‍ത്തകരുടെ പേരുകള്‍ വെളിപ്പെടുത്തിയാണ് ശ്രീ റെഡ്ഡി ആദ്യം രംഗത്തെത്തിയത്. തുടര്‍ന്നാണ് തമിഴിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നത്. നാനി, റാണ ദഗ്ഗുബാട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതം ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു.