ന്യൂഡല്‍ഹി: അമേരിക്കയുടെ ഭീകരര്‍ക്കെതിരായ വെടിവയ്‌പ്പെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വീഡിയോ ഗെയിമിലെ ദൃശ്യങ്ങളെന്ന് റിപ്പോര്‍ട്ട്. രണ്ട് മിനിട്ടും 46 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരെ നിന്ന് വെടിവയ്ക്കുന്നുവെന്നായിരുന്നു വീഡിയോ പ്രചരിപ്പിച്ചവരുടെ അവകാശവാദം.
എന്നാല്‍ ഇത് 2010 ല്‍ ഇലക്ട്രോണിക് ആര്‍ട്‌സ് പുറത്തിറക്കിയ മെഡല്‍ ഓഫ് ഹോണര്‍ എന്ന ഗെയിമിലെ ദൃശ്യങ്ങളാണ്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ആക്രമണമായി ചിത്രികരിച്ചിരിക്കുന്നതാണ് ഈ ഗെയിം.
अमेरिकन सैनिको ने 2 किलोमीटर की दूरी से उड़ाए इस्लामिक जिहादियो के सर
मज़ेदार वीडियो देखें ????? pic.twitter.com/2ZqFjBUrM7— *किसान पुत्र*(मुजफ्फरनगर वाले) (@Kuldeep092092) November 1, 2019
വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവന്നത് ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് ആണ്.മറഞ്ഞുനിന്ന് സൈനിക ഉദ്യോഗസ്ഥന്‍ ഓരോരുത്തരെയായി വെടിവയ്ക്കുന്നതാണ് ഇതിലെ ദൃശ്യങ്ങള്‍.
അമേരിക്കയുടെ ആക്രമണമെന്ന പേരില്‍ ഫേസ്ബുക്കിലും ട്വിറ്റിലും വീഡിയോ വൈറലായിരുന്നു. ഗെയിമില്‍ താത്പര്യമുള്ളവരെയും ഗെയിം വിശകലനം ചെയ്യുന്നവരെയും ബന്ധപ്പെട്ടാണ് നിജസ്ഥിതി പുറത്തുകൊണ്ടുവന്നത്.