FACT privatisation; Pinarayi vijayan satement

തിരുവനന്തപുരം: ഫാക്ട് സ്വകാര്യവത്കരണത്തിനുള്ള കേന്ദ്രത്തിന്റെ നീക്കം തടയേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.

സ്വകാര്യവത്കരണത്തിന് എതിരായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അതിനായി എല്ലാവരും ഒന്നിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

തോട്ടണ്ടി ഇറക്കുമതി ടെന്‍ഡര്‍ സുതാര്യവും ലളിതവും ആക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തോട്ടണ്ടി വാങ്ങാന്‍ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചെറുകിട വ്യവസായികളുടെ ജപ്തി നടപടികള്‍ ആറ് മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു

Top