മണ്‍വിള തീപിടുത്തം; വീഴ്ചയുണ്ടായെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍

fire

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തത്തിന് കാരണം ഗുരുതര വീഴ്ചയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഫാക്ടറിയില്‍ തീ കെടുത്തുന്ന സംവിധാനങ്ങള്‍ അപര്യാപതമായിരുന്നെന്നും ഫാക്ടറി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സമീപ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തീപിടുത്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ജില്ലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും എത്തിച്ചിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഗോഡൗണിന് അടുത്തുള്ള ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും തീ പിടിച്ചിട്ടുണ്ട്.

സമീപവാസികളെ തീപിടുത്തം ഉണ്ടായതിന് പിന്നാലെ തന്നെ ഒഴിപ്പിച്ചിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് വിഷപുക വരാന്‍ തുടങ്ങിയത് രക്ഷാപ്രവര്‍ത്തകരേയും പ്രതികൂലമായി ബാധിച്ചു. വിഷപുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കൂട്ടത്തോടെ അപകടത്തില്‍പ്പെട്ടവര്‍ എത്താന്‍ സാധ്യതയുണ്ടെന്ന നിര്‍ദേശവും ഇന്നലെ നല്‍കിയിരുന്നു.

Top