മുംബൈ: മഹാരാഷ്ട്രയിലെ പൽഗാറിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബൊയിസാർ-താരാപൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാക്ടറിയിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് തീപടർന്നു പിടിക്കുകയായിരുന്നു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.