പൂനെ: മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലാകുമെന്ന് ഉറപ്പിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ‘ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല. അവരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരികെ വന്നിരിക്കും’എന്നാണ് ഫഡ്‌നവിസിന്റെ വാദം.
‘അധികാരത്തിലായാലും പ്രതിപക്ഷത്തിലായാലും നേര്‍പാതയിലൂടെ മാത്രം സഞ്ചരിക്കണം. അതിനായി നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. ആ അനുഗ്രഹം തേടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്.. നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഉറപ്പായും ഒരു തിരിച്ചു വരവുണ്ടാകും’- ഫഡ്‌നവിസ് പറഞ്ഞു.
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയായിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ ആയുസ്സേ ഫഡ്‌നാവിസ് സര്‍ക്കാരിന് ഉണ്ടായിരുന്നുള്ളൂ. നവംബര്‍ 23ന് അജിത് പവാറിനൊപ്പം ചേര്‍ന്നാണ് ഫഡ്‌നാവിസ് വലിയൊരു നാടകം കളിച്ചത്. താക്കറെ ഉറക്കം ഉണര്‍ന്നപ്പോള്‍ ഞെട്ടലോടെ കേട്ട വാര്‍ത്തയും അതായിരുന്നു. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കോടതി ഇടപെടലിനും ഒടുവില്‍ വെറും എണ്‍പത് മണിക്കൂര്‍ നീണ്ട ആ സര്‍ക്കാര്‍ രാജി വച്ചു. പിന്നാലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു.