യുവനടന് ഫഹദ് ഫാസിലും അനില്‍ രാധാകൃഷ്ണന് മേനോനും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.
നോര്‍ത്ത് 24 കാതം എന്ന സിനിമയില്‍ ഇരുവരും നേരത്തെ ഒന്നിച്ചിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ഫഹദിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
ചിത്രത്തില്‍ വ്യത്യസ്ത വേഷങ്ങളിലാവും ഫഹദ് പ്രത്യക്ഷപ്പെടുകയെന്ന് അനില്‍ പറഞ്ഞു. അതിലൊന്ന് ഫഹദിന്റെ താടിയുള്ള നിലവിലെ ലുക്ക് ആയിരിക്കും. അതേസമയം, ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ?
കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരും ഭാര്യ ലക്ഷ്മിയും ചേര്‍ന്ന് തിരക്കഥ എഴുതുന്ന സിനിമയാണ് അനില്‍ നേരത്തെ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് മാറ്റിവച്ചാണ് അനില്‍ ഇപ്പോള്‍ ഫഹദിനെ നായകനാക്കിയുള്ള സിനിമ ഒരുക്കുന്നത്.