വാഷിംഗ്ടണ്‍:അമേരിക്കന്‍ ക്രിക്കറ്റ് ടീമിലെ താരമായ ഫഹദ് ബബറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ കുടിയേറ്റ ഉത്തരവ് കായിക ജീവിതത്തെ ബാധിച്ചിരിക്കുകയാണ്.
പാക്കിസ്ഥാന്‍ കറാച്ചി സ്വദേശിയായ ഫഹദ് ഐസിസി യുടെ ഏഴ് വര്‍ഷ പൗരത്വ നിയമമനുസരിച്ചാണ് അമേരിക്കയ്ക്ക് വേണ്ടി പാഡണിയുന്നത്. നിലവില്‍ വെസ്റ്റ് ഇന്‍ഡിസില്‍ നടക്കുന്ന റീജിയണല്‍ സൂപ്പര്‍ 50 ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ട്രംപിന്റെ ഉത്തരവ് വരുന്നത്. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും അഭയാര്‍ത്ഥികളെയുമാണ് വിലക്കിയത്. വിലക്ക് കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിട്ടുണ്ട്.
അമേരിക്കയുടെ മികച്ച കളിക്കാരനായ ഫഹദിന് കുടിയേറ്റ വിലക്ക് ഭീക്ഷണിയായാല്‍ അത് ടീമിനും താരത്തിന്റെ കരിയറും പിച്ചിനു പുറത്താകും. അടുത്തിടെ കശ്മീരി സ്വദേശികളായ രണ്ട് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കും അമേരിക്ക വിസ നിഷേധിച്ചിരുന്നു.