ഒ.ടി. ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ സീ യു സൂൺ എന്ന ചിത്രത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ഫെഫ്കയ്ക്ക് കൈമാറി ഫഹദ് ഫാസിലും മഹേഷ് നാരായണനും.പത്തു ലക്ഷം രൂപയാണ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ ഫെഫ്ക ഭാരവാഹി ബി. ഉണ്ണികൃഷ്ണനു കൈമാറിയത്.
കോവിഡ് മഹാമാരി കാലത്ത് കഷ്ടത അനുഭവിക്കുന്ന സിനിമ പ്രവർത്തകർക്ക് ഒരു കൈത്താങ്ങായി മാറുന്നതിനു ഈ തുക വിനിയോഗിക്കും. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം ഈ കാര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു.
https://m.facebook.com/story.php?story_fbid=202696874548006&id=100044230849548
മഹേഷ് നാരായണൻ ഒരുക്കി ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സീ യു സൂൺ കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്തത്. ത്രില്ലർ സ്വഭാത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.