വാഹന രജിസ്‌ട്രേഷന്‍:ഫഹദ് ഫാസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി

Fahadh Faasil

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസില്‍ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി.

രാവിലെ പത്തുമണിയോടെയാണ് ഫഹദ് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയത്.

നികുതി ലാഭിക്കുന്നതിനായി വാഹനം പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഫഹദിനെതിരെയുള്ള കേസ്.

നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്.

Top