കൊച്ചി : പ്രശസ്ത നാടക-സിനിമ നടന് കെഎല്‍ ആന്റണിയുടെ വിയോഗത്തില്‍ നടന് ഫഹദ് ഫാസില്‍ അനുശോചനം രേഖപ്പെടുത്തി. തന്റെ ഫേയ്സ്ബുക്ക് പേജിലാണ് ഫഹദ് ആദരാഞ്ജലികള്‍ നേര്‍ന്നത്.
‘എനിക്ക് തോന്നുന്നു ഇതു വളരെ നേരത്തേ ആയിപ്പോയെന്ന്. നിങ്ങളെ അറിഞ്ഞതും കണ്ടതും വളരെ സുന്ദരമായ അനുഭവങ്ങളായിരുന്നു, പ്രീയപ്പെട്ട ആന്റണി സാര്‍ നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം’ … ഫഹദ് കുറിച്ചു.
ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹോഷിന്റെ പ്രതികാരം എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ചഭിനയിച്ചത്. ഫഹദ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ മഹേഷിന്റെ ചാച്ചനായി സ്ക്രീനില്‍ എത്തിയ കെ.എല്‍ ആന്റണി ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.