പുതുവര്‍ഷത്തില്‍ റിലീസ് നിശ്ചയിച്ചിരുന്ന ഫഹദ് ഫാസില്‍ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ റിലീസ് വിഷുവിലേക്ക് നീട്ടി. ആഷിക് അബു നിര്‍മ്മിച്ച് ആഷിക്കിന്റെ അസോസിയേറ്റായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം ഫഹദിന് ഏറെ പ്രതീക്ഷയുള്ള പ്രോജക്ടാണ്.
മഹേഷിന്റെ പ്രതികാരത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം മാത്രമാണ് ഫഹദ് കമ്മിറ്റ് ചെയ്തിട്ടുള്ളത്. നവാഗതനായ വിന്‍സന്റാണ് ഈ ചിത്രത്തിന് രചന നിര്‍വ്വഹിക്കുന്നത്.
ചിത്രത്തില്‍ ഫഹദ് ഫോട്ടോഗ്രാഫറുടെ വേഷത്തിലാണെത്തുന്നത്. ഇക്കൊല്ലം ഇറങ്ങിയ ഫഹദിന്റെ ‘മറിയംമുക്ക് ‘ , ‘ഹരം’, ‘അയാള്‍ ഞാനല്ല’ എന്നീ ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് അടുത്ത പ്രോജക്ടുകള്‍ക്ക് വളരെ ശ്രദ്ധിച്ചാണ് ഫഹദ് കൈകൊടുക്കുന്നത്. ജോഷിയുടെയും സിദ്ദിഖിന്റെയും ചിത്രങ്ങളില്‍ നിന്ന് ഫഹദ് പിന്മാറുകയും ചെയ്തു.
അതേസമയം പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഫഹദ് ചിത്രം മണ്‍സൂണ്‍ മാംഗോസ് അടുത്തവര്‍ഷമാദ്യം റിലീസ് ചെയ്യും.