വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളു​മാ​യി റോ​ഹിം​ഗ്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ല്‍

Aadhar card

ഹൈ​ദ​രാ​ബാ​ദ്: വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് ച​മ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു റോ​ഹിം​ഗ്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഹൈ​ദ​രാ​ബാ​ദി​ലെ ബാ​ലാ​പു​ര്‍ പോ​ലീ​സ് യു​വ​തി​യ​ട​ക്കം നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ല്‍​നി​ന്ന് വ്യാ​ജ ആ​ധാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്‍​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും പി​ടി​ച്ചെ​ടു​ത്തു. പി​ടി​യി​ലാ​യ​വര്‍ ഇ​രു​പ​ത്ത​ഞ്ചു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ല്‍​നി​ന്ന് ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്പാ​ണ് ഇ​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണു സൂ​ച​ന.

ഇ​വ​ര്‍​ക്കു വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ സ​ഹാ​യം ന​ല്‍​കി​യ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ റോ​ഹിം​ഗ്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തു.

Top