വ്യാജ ആപ്പുകള്‍ക്ക് തടയിട്ട് ഗൂഗിള്‍; പ്ലേ സ്റ്റോറിലെ 28 ആപ്പുകള്‍ നീക്ക ചെയ്തു

google play

വ്യാജ ആപ്പുകള്‍ക്ക് തടയിട്ട് ഗൂഗിള്‍. പ്ലേ സ്റ്റോറിലുള്ള 28 വ്യാജ ആപ്പുകളാണ് കമ്പനി നീക്കം ചെയ്തിരിക്കുന്നത്. സാര്‍വേഷ് ഡെവലപ്പര്‍ എന്ന പേരിലുള്ള കമ്പനി 28 ഓളം വ്യാജ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി. വിര്‍ച്വൂല്‍ ഡാറ്റ, മിനി വാലറ്റ്, ഗോള്‍ഡ് ലോണ്‍, ലവ് ലിഫഫ, ചിറ്റ് ഫണ്ട്‌സ്, എന്നിങ്ങനെ വ്യത്യസ്ത ആപ്പുകളാണ് കമ്പനി നീക്കിയത്.

മേല്‍ പറഞ്ഞ ആപ്ലിക്കേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റെ പേരുമായി യാതൊരു ബന്ധവുമില്ലെന്ന് സെക്യൂരിറ്റി ലാബ് വ്യക്തമാക്കി. ‘ക്രെഡിറ്റ് കാര്‍ഡ് പ്രൊസസ്’ എന്ന പേരിലുള്ള ആപ്ലിക്കേഷന് ക്രെഡിറ്റ് കാര്‍ഡിന്റെ പ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ല. ‘ ഹോം ലോഡ് അഡ്‌വൈസര്‍’ എന്ന ആപ്ലിക്കേഷന്റെ കാര്യവും ഇത് തന്നെ.

ഈ ആപ്ലിക്കേഷനുകളുകള്‍ തുറക്കുമ്പോള്‍ മുതല്‍ പരസ്യങ്ങള്‍ നിറയുകയും ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം സങ്കേതിക തകരാര്‍ മൂലം പൂര്‍ത്തികരിക്കാന്‍ സാധിക്കില്ല എന്ന നോട്ടിഫിക്കേഷനുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. പ്രതികരണങ്ങള്‍ ഹിന്ദിയിലാണ് എന്നത് ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്തത് ഇന്ത്യയിലാകാമെന്നതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ക്വിക്ക് ഹീല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top