കാസര്‍കോട്: വ്യാജ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടാക്കി എടിഎമ്മുകളില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയില്‍. തമിഴ്‌നാട് കേന്ദ്രീകരിച്ച് വന്‍തോതില്‍ മോഷണം നടത്തുന്ന സംഘമാണ് കാസര്‍കോട് പിടിയിലായത്. തമിഴ്‌നാട് തിരിച്ചറപ്പള്ളി സ്വദേശി ജയരാമന്‍ പി, കോട്ടയം രാമപുരം സ്വദേശി സന്തു എസ് നപ്പോളിയന്‍, കോഴിക്കോട് കോടഞ്ചേരി സ്വദേശി അഖില്‍ ജോര്‍ജ്, ആലക്കോട് മണക്കടവ് സ്വദേശി ആല്‍ബിന്‍ കെവി എന്നിവരാണ് പിടിയിലായത്.