ചെന്നൈ: തമിഴ് നടന്‍ അജിത്തിന്റെ വസതിയില്‍ വ്യാജ ബോംബ് ഭീഷണി. താരത്തിന്റെ വീട്ടില്‍ ആരോ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് സന്ദേശം ലഭിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഫോണ്‍ സന്ദേശമാണെന്ന് കണ്ടെത്തി. വ്യാജ ഫോണ്‍ കോളിന് പിന്നില്‍ ആരാണെന്നുള്ള അന്വേഷണം നടക്കുകയാണ്. നിരവധി വ്യാജ ബോംബ് ഭീഷണികള്‍ ഇതിന് മുന്‍പും അജിത്തിന് ലഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കഴിഞ്ഞ ഉടന്‍ തന്നെ അജിത്ത് നായകനാകുന്ന സിനിം വാലിമൈ റിലീസ് ആകാനാണ് സാധ്യത.