സ്വയം നഗ്‌ന ചിത്രമെടുത്ത് വ്യാജപരാതി; കോളേജ് വിദ്യാര്‍ത്ഥിനിയുടെ കള്ളിപൊളിച്ച് പൊലീസ്‌

തോപ്പുംപടി: കൊച്ചിയില്‍ സ്വയം നഗ്‌ന ചിത്രമെടുത്ത് വ്യാജ പരാതി നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. തോപ്പുംപടിയിലെ ഒരു സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എറണാകുളം രവിപുരത്ത് ഒരു മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ ചേര്‍ത്തല സ്വദേശിയായ യുവാവുമായി യുവതി സൗഹൃദത്തിലായിരുന്നു, അതിനിടെ ഒരു ബന്ധുവിന്റെ എ.ടി.എം കൈവശപ്പെടുത്തി അതില്‍ നിന്നും 70,000 രൂപ എടുക്കുകയും ചെയ്തു.

യുവാവ് മോര്‍ഫ് ചെയ്ത ചിത്രം യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു പണം പിന്‍വലിച്ചതിന് വിശദീകരണമായി യുവതി ബന്ധുവിനോട് പറഞ്ഞത്. തുടര്‍ന്ന് യുവതി തോപ്പുംപടി പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നല്‍കി.

എന്നാല്‍, മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍, യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് വ്യക്തമാവുകായായിരുന്നു.

യുവതി സ്വയം നഗ്‌നചിത്രമെടുത്ത ശേഷം യുവാവിന്റെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ടുണ്ടാക്കി സ്വന്തം അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നുവെന്നും കണ്ടെത്തി. യുവതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Top