കൊച്ചി: നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശി ആബിദ് ഹസനാണ് കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തിയത്. 2013 ജനുവരി 26നു നെടുമ്പാശേരി വഴി 9,75,000 രൂപയുടെ കള്ളനോട്ടുമായി എത്തിയത് ആബിദാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ആബിദിനെ കൂടാതെ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പുതുവീട്ടില്‍ മുഹമ്മദ് ഹനീഫ, മലപ്പുറം വണ്ടൂര്‍ കരുവാരകുണ്ട് നീലഞ്ചേരി തെക്കേതില്‍ പൊടി സലാം എന്ന അബ്ദുള്‍ സലാം, പുതുച്ചേരി സ്വദേശി ആന്റണി ദാസ് എന്നിവരാണ് മറ്റു പ്രതികള്‍. കേസിലെ മുഖ്യപ്രതിയായ അഫ്താബ് ബട്കി ഇപ്പോഴും ഒളിവില്‍ പോയിരിക്കുകയാണ്. പതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരുന്ന യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നേരത്തെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു.