തിരുവനന്തപുരം: സംസ്ഥാനത്ത് അടിസ്ഥാനയോഗ്യത പോലുമില്ലാതെ വ്യാജക്ലിനിക്കുകള്‍ നടത്തി രോഗികളുടെ ജീവനെടുക്കുന്ന മുറിവൈദ്യന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു.അടിസ്ഥാന യോഗ്യതകളില്ലാത്ത നിരവധി പേരാണ് അലോപ്പതി ചികില്‍സ നടത്തുന്നത്.ഹോമിയോ, പാരമ്പര്യവൈദ്യന്മാരും കുറിക്കുന്നത് ഇംഗ്ലീഷ് മരുന്ന് തന്നെയാണ്. അംഗീകൃത യോഗ്യതകളൊന്നുമില്ലാതെയാണ് ആയുര്‍വേദ ഹോമിയോ ചികില്‍സയും നടത്തുന്നത്.
കഴക്കൂട്ടത്തെ പാരമ്പര്യവൈദ്യനാണെന്നാണ് അവകാശവാശപ്പെടുന്ന ചാന്‍സി ക്ലിനിക്കിലെ ഡോക്ടര്‍ റോയി,രോഗികള്‍ക്ക് കുറിക്കുന്നത് ഇംഗ്ലീഷ് മരുന്നാണ്.പാരമ്പര്യവൈദ്യന്‍ എങ്ങിനെ ഇംഗ്ലീഷ് മരുന്ന് കുറിക്കുമെന്ന ചോദ്യത്തിന് മറുപടിയില്ല. എന്നാല്‍ രോഗികള്‍ സ്ത്രീകളാണെങ്കില്‍ പരിശോധനക്ക് സ്ത്രീയെത്തും. ഇവരുടെ യോഗ്യത ചോദിച്ചാലും മറുപടിയില്ല
ആറ്റിങ്ങല്‍ ആലങ്കോടിന് അടുത്തുള്ള ഖാന്‍സ് ആശുപത്രിയിയിലാകട്ടെ,ഡോക്ടര്‍ അബ്ദുള്‍ കരീം ആയുര്‍വേദ ചികിത്സയും ഹോമിയോ ചികിത്സയും ഒരു പോലെ നടത്തുന്നു.കടുത്ത മൈഗ്രയിന് ചികിത്സ തേടിയയാള്‍ക്ക് ആന്റിബയോട്ടിക് ആണ് നല്‍കിയത്.
അംഗീകൃത ബിരുദവുമില്ലാതെ എങ്ങനെയാണ് ഇംഗ്ലീഷ് മരുന്ന് കുറിക്കുന്നതെന്ന ചോദ്യത്തിന് പറയുന്ന മറുപടിയും തൊടുന്യായമാണ്. തമിഴ്‌നാട്ടില്‍ നിന്നും ഹോമിയോ പഠിച്ചു. കിട്ടിയ സര്‍ട്ടിഫിക്കറ്റ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏത് കോളേജിലാണ് പഠിച്ചതെന്ന് ചോദിച്ചാല്‍ മുറിവൈദ്ധ്യന്മാര്‍ക്ക്‌കൃത്യമായ ഉത്തരമില്ല.മെഡിക്കല്‍ രംഗത്ത് ജനങ്ങള്‍ക്ക് വേണ്ടത്ര അവബോധം നല്‍കാന്‍ നാള്‍ക്കുനാള്‍ സെമിനാറുകളും ക്ലാസ്സുകളും മറ്റും നടത്തുന്ന സമയത്താണ് ആരോഗ്യവകുപ്പിനെപ്പോലും വെല്ലുവിളിച്ചുകെണ്ടുള്ള ഈ ജീവനെടുക്കുന്ന ചികിത്സ.