തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നു.
വയനാട്ടില്‍ ഇന്ന് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടുകയും ഒരു മാവോയിസ്റ്റ് കൊലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. കെപിസിസി ഈ സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് വയനാട്ടില്‍ നടന്ന സംഭവത്തെക്കുറിച്ച് തനിക്ക് വിശദമായി അറിയില്ല. മുന്‍പ് നടന്ന സംഭവങ്ങളെയാണ് താന്‍ വ്യാജ ഏറ്റുമുട്ടല്‍ എന്നു പറഞ്ഞതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വനിത കമ്മിഷന് സരിത നല്‍കിയ പരാതിയെ കുറിച്ച് ഒന്നും പറയാനില്ലെന്നും നേരത്തെ നടത്തിയ പ്രസ്താവനയില്‍ താന്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും ഇനിയും വിവാദങ്ങള്‍ക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.