വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് സമാജ്‌വാദി പാര്‍ട്ടി

akhilesh Yadav

ലക്‌നോ: പൊലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് സമാജ്വാദി പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് എസ്പി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സംസ്ഥാനത്തെ ക്രമസമാധനനില തകര്‍ന്നതായി സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.

വ്യാജ ഏറ്റുമുട്ടലുകള്‍ തെളിയിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധനനിലയുടെ തകര്‍ച്ചയാണ്. ജിം ട്രെയ്‌നര്‍ ജിതേന്ദ്ര യാദവ്, എട്ടുവയസുകാരനായ മാധവ്, സുമിത് ഗുജാര്‍ എന്നിവരുടെ കോലപാതകം തെളിയിക്കുന്നത് പോലീസ് തങ്ങളുടെ പ്രമോഷനുവേണ്ടി ഏതറ്റംവരെ പോകുമെന്നാണ്- എസ്പി നേതാവ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

Top