ഗൂഗിൾ പേ ആപ്പ് വഴി വൻ തട്ടിപ്പ്; കാലിയായത് യുവാവിന്റെ രണ്ട് അക്കൗണ്ടുകൾ

ഗൂഗിള്‍ പേ മൊബൈല്‍ ആപ്പ് വഴി വന്‍ തട്ടിപ്പ്. യുവാവ് അയച്ച പണം അക്കൗണ്ടില്‍ എത്തിയില്ല കാര്യം അന്വേഷിച്ചപ്പോള്‍ കാലിയായത് യുവാവിന്റെ 2 ബാങ്ക് അക്കൗണ്ടുകളാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച പരാതികളില്‍ ഒന്നാണിത്. ഗൂഗിള്‍ പേ ആപ്പ് വഴി പണം അയച്ച വരാക്കര വട്ടണാത്ര സ്വദേശി മഞ്ഞളി ഡിക്ലസിന്റെ 2 ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് തട്ടിപ്പുകാര്‍ കാലിയാക്കിയത്. സംഭവത്തിനു പിന്നില്‍ വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളില്‍ വിളിച്ചതാണ് പണിയായത്. ആ നമ്പറില്‍ നിന്ന് തന്നെ തിരിച്ചുവിളിച്ച് അയച്ചു തന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയതോടെ ആപ്പുമായി ബന്ധിപ്പിച്ചിരുന്ന 2 ബാങ്ക് അക്കൗണ്ടുകളും കാലിയാകുകയായിരുന്നു.

Top