വീട്ടില്‍ വ്യാജ ചാരായ വാറ്റ്; ഒരാള്‍ എക്‌സൈസ് പിടിയില്‍

തിരുവനന്തപുരം : വീട്ടില്‍ വ്യാജ ചാരായം നിര്‍മിച്ചയാള്‍ എക്‌സൈസ് പിടിയില്‍. പെരുമ്പഴുതൂര്‍ സ്വദേശി രാജേന്ദ്രന്‍ നായര്‍(50) ആണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പെരുമ്പഴുതൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ രാജേന്ദ്രന്‍ നായരുടെ വീട്ടില്‍ നിന്ന് 200 ലിറ്റര്‍ കോട, 10 ലിറ്റര്‍ ചാരായം, വാറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു.

ഒരു ലിറ്റര്‍ ചാരായം രണ്ടായിരം രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് എസ് ഐ സച്ചിന്‍ പറഞ്ഞു.

പ്രിവന്റീവ് ഓഫിസര്‍ ജയശേഖര്‍, ഷാജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നൂജു, സതീഷ് കുമാര്‍, കൃഷ്ണകുമാര്‍, അരുണ്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ വിഷ്ണുശ്രീ, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Top