പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫുകളുടെ ലിസ്റ്റ് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നു. പേഴ്സണല്‍ സ്റ്റാഫ് ഫോര്‍ മിനിസ്റ്റര്‍ ഫോര്‍ പബ്ലിക് വര്‍ക്സ് എന്നുള്ള തലക്കെട്ടോടെയാണ് ലിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.
പ്രൈവറ്റ് സെക്രട്ടറി, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യല്‍ പേഴ്സണല്‍ അസിസ്റ്റന്റ് എന്നു തുടങ്ങി ക്ലര്‍ക്ക് വരെയുള്ള സ്റ്റാഫുകളെ നിരത്തി പ്രചരിപ്പിക്കുന്നത് 2011 ഒക്ടോബര്‍ 13ന് അപ്ഡേറ്റ് ചെയ്ത ലിസ്റ്റാണ്. അതായത് 2011-2016 കാലഘട്ടത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ള വെബ്സൈറ്റും, പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാംഹിം കുഞ്ഞിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ലിസ്റ്റുമാണ് മന്ത്രി റിയാസിന്റേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
എന്തായാലും, കള്ളി വെളിച്ചത്തായതോടെ തിരിച്ചടിയേറ്റിരിക്കുന്നത് കോണ്‍ഗ്രസിനാണ്. പേഴ്സണല്‍ സ്റ്റാഫുകളുടെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കുന്നുവെന്ന് മന്ത്രി റിയാസിനു നേരെ തൊടുത്ത അസ്ത്രം പതിച്ചിരിക്കുന്നത് കോണ്‍ഗ്രസിന്റെ നെഞ്ചില്‍ തന്നെയാണ്.