തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ലോട്ടറി ഓഫീസുകളില്‍ കെട്ടുകണക്കിനു വ്യാജ ലോട്ടറികള്‍ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. വ്യാജന്മാര്‍ സര്‍ക്കാരിന്റെ സമ്മാനത്തുക വാങ്ങിയെന്നും സൂചനയുണ്ട്.
വ്യാജ ലോട്ടറികള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ പ്രസിലെ പ്ലേറ്റുകള്‍ ഉയോഗിക്കുന്നുണ്ടെന്നും പ്രസുകളിലെ ജീവനക്കാരുടെ അറിവോടെയാണ് പ്ലേറ്റുകള്‍ കടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. കേസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറി.
എന്നാല്‍ സംസ്ഥാനത്ത് വ്യാജ ലോട്ടറി അച്ചടിക്കുന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
വ്യാജ ലോട്ടറിയുടെ അച്ചടി വിദേശത്തും നടക്കുന്നുണ്ടെന്ന് സംശയമുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനു ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.