fake news against Chief Minister; cyber Police began investigation

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെന്ന പേരില്‍ വ്യാജമായി നിര്‍മിച്ച് ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

മുസ്‌ളീം പള്ളികളില്‍നിന്ന് പുലര്‍ച്ചെയുളള സുബഹി ബാങ്ക് വിളി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അത് നിര്‍ത്താന്‍ സമുദായം ചിന്തിക്കണമെന്നുമുള്ള തരത്തില്‍ മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വ്യാജപ്രചാരണമെന്ന് കരുതുന്നു.

മുസ്‌ളീം ലീഗ് നിയന്ത്രണത്തിലുളള ഗ്രൂപ്പുകളില്‍ ആദ്യം പ്രചരിച്ചിരുന്ന പോസ്റ്റ്, മറ്റു ഗ്രൂപ്പുകളിലേക്കും വ്യാപിച്ചിരുന്നു. ഇക്കാര്യം പ്രചരിപ്പിച്ച കാസര്‍കോട് ജില്ലയിലെ നൂറിലേറെ ഗ്രൂപ്പുകള്‍ക്കെതിരെ സൈബര്‍സെല്‍ അന്വേഷണം തുടങ്ങി. ഗ്രൂപ്പ് അഡ്മിന്‍, വാര്‍ത്ത പ്രചരിപ്പിച്ചവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Top