സമൂഹമാധ്യമങ്ങളിലെ നുണയന്മാര്‍; 2018ല്‍ പ്രചരിച്ച ചില വ്യാജവാര്‍ത്തകള്‍. .

2018 നുണകളുടെ ഒരു വര്‍ഷമാണ്. ഏറ്റവുമധികം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതും അത് കയ്യോടെ പിടികൂടിയതും ഇതേ കാലഘട്ടത്തിലാണ്. നമ്മള്‍ ഷെയര്‍ ചെയ്തതില്‍ പലതും പച്ചക്കള്ളമാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കാരണം, തെറ്റായ പൊതു ജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും പങ്കാളികളാണ്.

കത്വാ പീഡനക്കേസുമായി ബന്ധപ്പെട്ടതാണ് ഇതില്‍ വളരെ പ്രധാനപ്പെട്ടത്. കാരണം, വര്‍ഗ്ഗീയമായി, സാമുദായികമായി രാജ്യത്തെ വലിയ അളവില്‍ സ്വീധീനിച്ച ഒരു സംഭവമായിരുന്നു ഇത്. അഭിഭാഷകര്‍ എന്ത് കൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു എന്ന് ചോദിച്ചു കൊണ്ടുള്ള ഒരു പോസ്റ്റര്‍ ആണ് ഈ വിഷയത്തിലെ കല്ലുവച്ച നുണകളില്‍ ഒന്ന്. അതിലെ ഒരു പരാമര്‍ശം പോലും സത്യമല്ല.

എന്നാല്‍, 7,600 തവണയാണ് ഇത് ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ശംഖ് നാഥം എന്ന പേജില്‍ 17.4 മില്യണ്‍ ആളുകള്‍ അംഗങ്ങളാണ്. ഇവിടെ ഇത് പോസ്റ്റ് ചെയ്യപ്പെട്ടു. ഈ പേജ് തന്നെ വ്യാജവാര്‍ത്തകള്‍ക്കായി നിര്‍മ്മിക്കപ്പെട്ടതാണ്. മുസ്ലീംങ്ങള്‍ ക്ഷേത്രംവും പശുവിനെയും കത്തിക്കുന്നു എന്ന് പറഞ്ഞ് ഇവര്‍ പോസ്റ്റ് ചെയ്ത വീഡിയോ, പോലീസ് സ്റ്റേഷന്‍ ആക്രമണം സംബന്ധിച്ച് പോസ്റ്റ് ചെയ്ത വീഡിയോ എല്ലാം പച്ചക്കള്ളങ്ങളായിരുന്നു.

കത്വ കേസില്‍, ആദ്യത്തെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ ബലാത്സംഗം നടന്നതായി പരാമര്‍ശിക്കുന്നുള്ളൂ എന്നാണ് ഇവര്‍ ആരോപിച്ചത്. എന്നാല്‍, ഒന്നിലധികെ പോസ്റ്റ് മോര്‍ട്ടങ്ങള്‍ നടന്നിട്ടില്ല എന്നതാണ് സത്യം. ചാര്‍ജ് ഷീറ്റില്‍ ഈ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്ന വിശദാംശങ്ങളുണ്ട്. സമാനമായി രീതിയില്‍ ഫെയ്സ്ബുക്കിലെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും കള്ളമാണെന്ന് നേരിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

facebook-

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദും പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു എന്നതായിരുന്നു ദക്ഷിണേന്ത്യയെ ഇളക്കി മറിച്ച വാര്‍ത്ത. എന്നാല്‍ പച്ചക്കള്ളമായിരുന്നു ഇതെന്ന് പിന്നീട് തെളിയുകയായിരുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സംബന്ധിച്ചാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. സാംസ്‌ക്കാരികമായി താന്‍ മുസ്ലീം ആണെന്നും എന്നാല്‍ അബന്ധത്തില്‍ ഹിന്ദു ആയി പിറന്നു പോയതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്ന വലിയ കള്ളം ഒരു വിഭാഗം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചു.

ജവഹര്‍ലാല്‍ നെഹ്റു ഒരു പെണ്‍കുട്ടിയെ ആലിംഗനം ചെയ്യുന്ന ഫോട്ടോ വലിയ കോളിളക്കം സൃഷ്ടിച്ചത് ഈ വര്‍ഷമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ മരുമകള്‍ നയന്‍താര സേഗാളായിരുന്നു ഫോട്ടോയില്‍ ഉണ്ടായിരുന്നത്. ഇവര്‍ ലണ്ടനില്‍ നിന്ന് എത്തിയ സമയത്ത് വിമാനത്താവളത്തില്‍ വച്ച് എടുത്തതായിരുന്നു ആ ഫോട്ടോ.

സുഭാഷ് ചന്ദ്രേബോസിന്റെ താവളം അറിയിച്ചു കൊണ്ട് നെഹ്റു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയ്ക്ക് കത്തയച്ചു എന്നതായിരുന്നു മറ്റൊരു വാര്‍ത്ത. എന്നാല്‍, ആറ്റ്ലിയുടെ സ്പെല്ലിംഗ് പോലും കൃത്യമല്ലാത്ത വ്യാജ കത്താണ് ഇതിന്റെ പേരില്‍ പ്രചരിച്ചു കൊണ്ടിരുന്നത്.

patel statue

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മിക്ക പദ്ധതികളെ സംബന്ധിച്ചും അനവധി വ്യാജവാര്‍ത്തകളാണ് ദിവസവും കടന്നു വരുന്നത്. ഇത്തരം വാര്‍ത്തകളിലെ ഓഫറുകള്‍ കണ്ട് ലിങ്ക് ക്ലിക്ക് ചെയ്യുന്നത് ശ്രദ്ധിച്ചു വേണം. സുകന്യ യോജനയിലൂടെ പെണ്‍കുട്ടികള്‍ക്ക് പതിനായിരം രൂപ നല്‍കുന്നു, ആവാസ് യോജനയിലൂടെ 12,000 രൂപ തുടങ്ങിയവയൊക്കെ പ്രധാനമന്ത്രിയുടെ പേരില്‍ വന്ന വ്യാജവാര്‍ത്തകളാണ്.

പട്ടേല്‍ പ്രതിമയെ സംബന്ധിച്ച് വ്യാജവാര്‍ത്തകളുടെ പേമാരിയാണ് ഉണ്ടായത്. പ്രതിമയ്ക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന ആളുകളുടെ ഫോട്ടോ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഇത് തെറ്റായ ഫോട്ടോയാണ്. പ്രതിമയ്ക്ക് വിള്ളല്‍ എന്നതാണ് മറ്റൊരു വ്യാജപ്രചരണം. തെറ്റായ തമിഴ് എടുത്തുള്ള സൂചനാ ബോര്‍ഡ് വച്ചു എന്നതായിരുന്നു മറ്റൊരു വാര്‍ത്ത.

ഏറ്റവും നന്നായി കള്ളം പറഞ്ഞാലാണ് ഏറ്റവും നന്നായി കച്ചവടം നടത്താന്‍ സാധിക്കുക എന്ന വാദത്തിലെ സാധൂകരിക്കുന്നതാണ് വാട്ട്സാപ്പിലൂടെ പ്രചരിച്ച ആമസോണിനെ സംബന്ധിച്ച വാര്‍ത്ത. 99 ശതമാനം ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്ന എന്ന വാര്‍ത്തയ്ക്ക്ു പിന്നാലെ പോയവരൊക്കെ പറ്റിക്കപ്പെട്ടു എന്നതാണ് സത്യം. ചില സന്ദേശങ്ങളില്‍ ശരിയായ ഉത്തരം നല്‍കൂ ലക്ഷക്കണക്കിന് രൂപ നേടൂ എന്ന് കാണാം, ഇതെല്ലാം കെട്ടിച്ചമച്ചത് തന്നെയാണ്.

മോദി വാരണാസിയെ നന്നാക്കിയത് കാണുക എന്ന് പറഞ്ഞ് മോദി ഭരണത്തിന് മുന്‍പും പിന്‍പും എന്ന തലക്കെട്ടോടു കൂടി പ്രചരിച്ച ഫോട്ടോ വെറും ആളെ പറ്റിക്കല്‍ മാത്രമാണ്. ഉജ്ജയിനിലെ ഫോട്ടോയാണ് ഇത്തരത്തില്‍ ആളുകള്‍ ഷെയര്‍ ചെയ്തുകൊണ്ടിരുന്നത്.

പാരസെറ്റാമോള്‍ ഗുളികയില്‍ വൈറസ്‌ ബാധ ഉണ്ടെന്നതായി ബുദ്ധിയ്ക്ക് നിരക്കാത്ത മറ്റൊരു വാര്‍ത്ത. പോളിയോ വാക്സിനെ സംബന്ധിക്കുന്ന വ്യാജവാര്‍ത്ത ഉണ്ടാക്കിയത് ചെറിയ പ്രശ്നങ്ങളൊന്നും ആയിരുന്നില്ല.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വ്യാജവാര്‍ത്തകളാണ് നിരന്തരം സോഷ്യല്‍ മീഡിയകളിലൂടെ പരക്കുന്നത്. വാര്‍ത്തകള്‍ ശരിയായി കൈകാര്യം ചെയ്യേണ്ടത് സോഷ്യല്‍ മീഡിയയുടെ ഈ കാലഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ മാത്രമല്ല,. എല്ലാവരുടെയും ഉ്തതരവാദിത്വമാണ്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top