വ്യാജ പ്രചരണം വിശ്വസിക്കരുത് ! എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയിട്ടില്ല

കോട്ടയം: എംജി സര്‍വകലാശാല നവംബര്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിയതായി ഇഎ 1/2/101 സിബിസിഎസ് എന്ന നമ്പറില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സര്‍വകലാശാല അറിയിച്ചു.

നാലാം സെമസ്റ്റര്‍ സിബിസിഎസ് (2019 അഡ്മിഷന്‍-റെഗുലര്‍), നാലാം സെമസ്റ്റര്‍ സിബിസിഎസ് സൈബര്‍ ഫൊറന്‍സിക് (2019 അഡ്മിഷന്‍-റെഗുലര്‍), നാലാം സെമസ്റ്റര്‍ ബിഎ, ബികോം (പ്രൈവറ്റ് റജിസ്‌ട്രേഷന്‍ സിബിസിഎസ് 2021 അഡ്മിഷന്‍-റെഗുലര്‍ 2017, 2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ മാറ്റിയെന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.

Top