ഇന്റര്‍നാഷണല്‍ ഫാക്റ്റ് ചെക്കിംഗ് നെറ്റ്വര്‍ക്ക് (ഐഎഫ്‌സിഎന്‍) ആരംഭിച്ച വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് ഇനി ഹിന്ദി ഭാഷയിലും ലഭ്യമാകും. വാട്‌സാപ്പില്‍ പ്രചരിക്കുന്ന കോവിഡ്-19 നെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കുകയാണ് ഈ വാട്‌സാപ്പ് ചാറ്റ് ബോട്ടിന്റെ ലക്ഷ്യം. വൈറസിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഇതുവഴി ഉപയോക്താക്കള്‍ക്ക് സാധിക്കും.
ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. ഭാവയില്‍ പോര്‍ചുഗീസ് പോലുള്ള ഭാഷകളിലും ചാറ്റ്‌ബോട്ട് ലഭിക്കും. ഇന്ത്യയില്‍ മാത്രം 40 കോടിയിലധികം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. അതില്‍ 44 ശതമാനം പേരും ഹിന്ദി സംസാരിക്കുന്നവരാണ്. അതിനാലാണ് വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ഐഎഫ്‌സിഎന്‍ തീരുമാനിച്ചതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.