മമതാ ബാനർജിയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ റോഡുകൾ തടഞ്ഞെന്ന് വ്യാജപ്രചാരണം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഡ്രൈവിംഗ് പഠിക്കാൻ നടുറോഡിൽ ബാരിക്കേഡ് സ്ഥാപിച്ചുവെന്ന് വ്യാജപ്രചാരണം. റോഡുകളിൽ കനത്ത സുരക്ഷയൊരുക്കി മമതാ ബാനർജി സ്കൂട്ടർ ഓടിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്തകൾ വ്യാജമാണ്. ഇന്ധന വിലവർധനയ്‌ക്കെതിരെയുള്ള പ്രധിഷേധ വിഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. 2021-ൽ രാജ്യത്ത് ഇന്ധനവില ഉയരുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മമത ബാനർജി ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ ശ്രമിക്കുന്നതിന്റെ പഴയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഡ്രൈവിംഗ് പഠിക്കാൻ റോഡുകൾ തടഞ്ഞുവെന്നും, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി എന്നുമാണ് വാദം. കാളിഘട്ടിൽ നിന്നും നബന്നയിലെ സെക്രട്ടറിയേറ്റിലേക്കായിരുന്നു അന്ന് മമതാ സ്കൂട്ടർ ഓടിച്ചത്.

Top