ഇന്ത്യന്‍ കോ -ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിലെ ചില ബ്രാഞ്ചുകളിലും റീജിയണൽ ഓഫീസിലുമായി ആദായ നികുതി വകുപ്പിൻ്റെ ഒരു പരിശോധന നടന്നതിൻ്റെ പേരിൽ , തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയർമാൻ സോജൻ അറിയിച്ചു.
സൊസൈറ്റിയുടെ പേരിന് കളങ്കം വരുത്തുവാനാം നിക്ഷേപകരെ ഭയപ്പെടുത്താനും ചില സ്ഥാപിത താല്പര്യക്കാരായ ആളുകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റു മാധ്യമങ്ങള്‍ വഴിയും ഇപ്പോള്‍ നടക്കുന്ന ഈ പരിശോധനയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ആയാണ് വരുത്തി തീർക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഒരു ഗൂഢാലോചനയും സംശയിക്കുന്നതിനാൽ , അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി തുടർ നടപടി സ്വീകരിക്കും. സിവിലായും ക്രിമിനലായും നടപടികളുമായി മുന്നോട്ട് പോകുമെന്നും സൊസൈറ്റി ചെയർമാൻ വ്യക്തമാക്കി.
ആദായനികുതി വകുപ്പിൻ്റെ പരിശോധനയുടെ മുഴുവന്‍ വിവരങ്ങളും ഏതാനും ദിവസങ്ങള്‍ക്കകം സൊസൈറ്റി മാനേജ്മെന്‍റ് തന്നെ , പത്രസമ്മേളനം വിളിച്ച് പൊതുജനങ്ങളെ അറിയിക്കും.ആദായ നികുതി വകുപ്പ് പരിശോധന നിരവധി സ്ഥാപനങ്ങളിൽ നടക്കാറുണ്ട്. അതൊരു സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. അങ്ങനെ വിലയിരുത്തിയാണ് സൊസൈറ്റി മാനേജ്മെന്‍റ് ഈ പരിശോധനയുമായി എല്ലാ രീതിയിലും സഹകരിക്കുന്നത്. തുടർന്നും സഹകരിക്കുമെന്നും സൊസൈറ്റി അധികൃതർ വാർത്താ കുറുപ്പിൽ വ്യക്തമാക്കി.