കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് പതിവായി അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന യുവാവ് അറസ്റ്റില്‍. താമരശേരി അമ്പായത്തോട് സ്വദേശി മജ്നാസ് (19) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം അഞ്ച് വ്യാജ അക്കൗണ്ടുകളാണ് ഇയാള്‍ക്കുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ നടക്കാവ്, ബാലുശ്ശേരി, താമരശ്ശേരി സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. നടക്കാവ് പൊലീസാണ് താമരശ്ശേരി അമ്പായത്തോട്ടില്‍ വച്ച് മജ്നാസിനെ അറസ്റ്റ് ചെയ്തത്. ഐ.ടി. ആക്റ്റ് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.