വ്യാജ ഭീകരാക്രമണ പദ്ധതി; ഓസീസ് താരത്തിന്റെ സഹോദരന്‍ അറസ്റ്റില്‍

perambra

സ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖ്വാജയുടെ സഹോദരന്‍ അര്‍സലന്‍ ഖ്വാജ അറസ്റ്റില്‍. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന മാല്‍ക്കോം ടേണ്‍ബുള്ളിനെ വധിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്നുവെന്ന പേരില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതാണ് കേസ്.

ന്യൂ സൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റിയില്‍ കൂടെ പഠിച്ച കമര്‍ നിസാമുദ്ദീന്‍ മാല്‍ക്കോമിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു എന്നായിരുന്നു അര്‍സലന്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചത്. ഒരു പ്രണയബന്ധത്തിന്റെ പേരിലുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനായിരുന്നു ഇത്. തുടര്‍ന്ന് നിസാമുദ്ദീനെ പോലീസ് കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു.

അര്‍സലന്‍ ഖ്വാജ തന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണെന്ന് കണ്ടെത്തിയ പോലീസ് അര്‍സലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു പേരും ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ടെന്നും ഈ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തര്‍ക്കമാണ് ഇങ്ങനെയൊരു കേസിലേക്ക് എത്തിച്ചതെന്നും സിഡ്നി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ മിക്ക് വില്ലിങ് വ്യക്തമാക്കി.

കോടതിയില്‍ ഹാജരാക്കിയ ഖ്വാജയെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. 35 ലക്ഷം രൂപ ജാമ്യത്തുകയില്‍ യൂണിവേഴ്സിറ്റിയുടെ 100 മീറ്ററിനപ്പുറം യാത്ര ചെയ്യരുതെന്ന നിര്‍ദേശത്തോട് കൂടിയാണ് ജാമ്യം.

Top