ടി.ആര്‍.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ആരോപണവിധേയരായ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ കമ്പനിയും തീരുമാനിച്ചു. വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് കമ്പനിയുടെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു പറഞ്ഞു.
നേരത്തെ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ് ഇതേ തീരുമാനം ഖ്യാപിച്ചതിനു പിന്നാലെയാണ് പാര്‍ലെയും ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയാണ് ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തത്.