ആലപ്പുഴ: വാറ്റ് നിര്‍മ്മാണക്കേസില്‍ ഒളിവിലായിരുന്ന യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അനൂപ് എടത്വ ആണ് പൊലീസ് പിടിയിലായത്. വാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പാസിന്റെ മറവിലായിരുന്നു വാറ്റിയ ചാരയത്തിന്റെ വില്‍പ്പന. കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്. ഇതുമുതലാക്കിയായിരുന്നു ചാരായ വില്‍പ്പനയെന്ന് പൊലീസ് പറഞ്ഞു. എടത്വ മുതല്‍ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലായിരുന്നു അനൂപും സംഘവും ചാരായം എത്തിച്ചിരുന്നത്.