യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം ; ദൃശ്യങ്ങള്‍ പുറത്ത്

voteeeeeeeeeee

കണ്ണൂര്‍ : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായി യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം. കല്യാശ്ശേരി മണ്ഡലത്തില്‍ മാടായി 69ാം നമ്പര്‍ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ രണ്ടു തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍കത്തകന്‍ 69,70ാം നംബര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം ബൂത്തിലും പലതവണ വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇതിനെതിരെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി സമര്‍പ്പിച്ചു.

Top