ഇടുക്കി: ഇടുക്കിയിലെ കള്ളവോട്ട് ആരോപണം സംബന്ധിച്ച യുഡിഎഫ് പരാതി ജില്ലാ കളക്ടര്‍ ഇന്ന് പരിശോധിക്കും. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തെന്നായിരുന്നു യുഡിഎഫിന്റെ പരാതി.
അതേസമയം ആരോപണം മന്ത്രി എം എം മണി അടക്കമുള്ള സിപിഎം നേതാക്കള്‍ പാടെ നിഷേധിച്ചിരുന്നു. ഇടുക്കിയില്‍ സിപിഎം കള്ള വോട്ട് ചെയ്തെന്ന ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കാന്‍ യുഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും എം എം മണി വ്യക്തമാക്കിയിരുന്നു.
സിപിഎം കള്ളവോട്ട് ചെയെതെന്ന് ആരോപിച്ച ഇടുക്കി ഡിസിസി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാര്‍ സുബോധം ഇല്ലാതെ സംസാരിക്കുകയാണ്. ഇടുക്കിയില്‍ ആരെങ്കിലും കള്ളവോട്ട് ചെയ്തിട്ടുണ്ടോ എന്ന് നിയമ പരമായി പരിശോധിക്കട്ടെയെന്നും എം എം മണി പറഞ്ഞിരുന്നു.