കണ്ണൂര്‍ മുഴപ്പിലങ്ങാട് കള്ളവോട്ട് കണ്ടെത്തി

കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് കള്ളവോട്ട് നടന്നതായി കണ്ടെത്തി. മുഴപ്പിലങ്ങാട് പഞ്ചായത്ത് വാര്‍ഡ് നാലില്‍ ആണ് കള്ളവോട്ട് കണ്ടെത്തിയത്. കണ്ണന്‍ വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിലാണ് കള്ളവോട്ട് ചെയ്തത്.

അതേസമയം 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 1105 പ്രശ്‌നബാധിത ബൂത്തുകളില്‍ കളള വോട്ട് തടയാനായി വെബ് കാസ്റ്റിംഗ് നടത്തുന്നുണ്ട്. മലബാറിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ ആണുള്ളത്.

Top