കൊച്ചി : കൊച്ചി കോർപറേഷനിൽ കള്ളവോട്ട് നടന്നതായി പരാതി. 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. കൊച്ചി കോർപറേഷനിലെ 16-ാം ഡിവിഷനിൽ ഇന്ന് ഉച്ചയോടെയാണ് കള്ളവോട്ട് നടന്നെന്ന വിവരം പുറത്തു വരുന്നത്.
ഇടക്കൊച്ചി സ്വദേശി അജിത്ത് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. വോട്ടർ ബൂത്തിൽ നിന്നും ഇറങ്ങാതെ അകത്ത് തന്നെ നിൽക്കുകയാണ് അജിത്ത്. അതേസമയം, എറണാകുളത്ത് പോളിംഗ് ശതമാനം 70 പിന്നിട്ടു. 70.16 % ആണ് ഒടുവിലായി വന്ന റിപ്പോർട്ട്.