ബംഗളൂരു: ബംഗളൂരുവിലെ കെട്ടിടത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍. ആര്‍ആര്‍ നഗര്‍ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എം.മുനിരത്‌നയാണ് അറസ്റ്റിലായത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാഥമിക അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
അതേസമയം, മന:പൂര്‍വ്വം കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് മുനിരത്‌ന ആരോപിച്ചു. തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ 40,000 വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയ കെട്ടിടത്തില്‍ നിന്നും ഇതിലൊരെണ്ണം ലഭിച്ചതിനാലാണ് തന്നെ കേസിലെ 14-ാം പ്രതിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
രാജരാജേശ്വരി മണ്ഡലത്തിലെ ഫ്‌ളാറ്റില്‍ നിന്നാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. വോട്ടര്‍ പട്ടികയില്‍ പ്രവാസികളെ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷാഫോറവും ഇതോടൊപ്പം പിടിച്ചെടുത്തു. ഇത് വ്യാജമാണെന്ന് സംശയമുണ്ട്.