തിരുവനന്തപുരം: കള്ളവോട്ട് ഇല്ലായിരുന്നെങ്കില്‍ തന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമായിരുന്നെന്ന് കെ. മുരളീധരന്‍. വടകരയില്‍ സിപിഎം, എല്‍ജെഡി വോട്ടുകള്‍ യുഡിഎഫിനു കിട്ടിയെന്നും ദേശീയ തലത്തിലെ തിരിച്ചടി നേതൃത്വം പരിശോധിക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഭീകരാക്രമണങ്ങളെ സമര്‍ഥമായി ഉപയോഗിച്ചത് താഴേത്തട്ടില്‍ ബിജെപിക്കു ഗുണം ചെയ്തു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം പരാജയമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.