ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു.ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തനായ വ്യക്തിയാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പീഡിപ്പിച്ചത്.ഇന്‍സ്റ്റാഗ്രാം വഴിയാണ് റിച്ചാര്‍ഡ് ബ്രൗണ്‍ എന്ന 25 കാരന്‍ 17 കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
തനിക്ക് 19 വയസ്സാണെന്നും സമ്പന്നനും, ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തനാണെന്നും പറഞ്ഞാണ് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. 800ഡോളറിലധികം മുടക്കി ഉബര്‍ ടാക്‌സിയിലാണ് ടെക്‌സാസിലുള്ള വീട്ടില്‍ പെണ്‍കുട്ടിയെ ഒര്‍ലാന്‍ഡോയിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് റിച്ചാര്‍ഡ് എത്തിച്ചത്. മൂന്ന് ദിവസം ആ വീട്ടില്‍ പെണ്‍കുട്ടിയെ ബന്ദിയാക്കി പീഡിപ്പിച്ചു.
അവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പ്രാദേശിക അധികാരികളെ കണ്ട് പരാതിപറയുകയായിരുന്നു. സ്‌നാപ്ചാറ്റ് വഴി മാതാവിനെയും വിവരം അറിയിച്ചു.തന്നെ പറഞ്ഞ് ധരിപ്പിച്ചപോലെ ആയിരുന്നില്ല റിച്ചാര്‍ഡ് എന്ന് താന്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞുവെന്നു എന്നാല്‍ അയാള്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതയാവുകയായിരുന്നും തന്റെ യാത്രയ്ക്ക് പണം നല്‍കിയത് അയാളാണെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാണെന്നാണ് കരുതിയിരുന്നത് എന്നാണ് റിച്ചാര്‍ട് ബ്രൗണിന്റെ പ്രതികരണം. പെണ്‍കുട്ടിയും താനും സൂഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നും അവള്‍ക്ക് താമസിക്കാന്‍ വീട് ആവശ്യമാണെന്ന് കരുതിയതെന്നും അയാള്‍ പറഞ്ഞു.എന്നാല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ ആറ് കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം.